mgm
പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രൊഫ. വി.ജി. സനിമോൻ ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ മാനേജർ സജി കെ. ഏലിയാസ് സമീപം

കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയും യുവജനോത്സവവും യുവ സാഹിത്യകാരൻ പ്രൊഫ. വി.ജി. സനിമോൻ ഉദ്ഘാടനം ചെയ്തു. മാനേജർ സജി കെ. ഏലിയാസ് അദ്ധ്യക്ഷനായി. കുട്ടികൾക്കുള്ള വിവിധ സ്കോളർ ഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് നിഷി കെ. പോൾ, അജി നാരായണൻ, പി.ടി.എ പ്രസിഡന്റ് കെ.ഐ. സാബു, വൈസ് പ്രസിഡന്റ് എം.എ. വേണു, എം.പി.ടി.എ ചെയർപേഴ്സൺ സുചിത്ര ഷിബു എന്നിവർ സംസാരിച്ചു.