തൃപ്പൂണിത്തുറ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിഅംഗം ടി. പ്രസന്ന, ടി.കെ. മനോഹരൻ, എം.ജെ. ബാബു, എ. രവീന്ദ്രൻ, വി.കെ. ജയന്തി എന്നിവർ സംസാരിച്ചു.