gh
എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ലോക അവയവദാന ദിനാചരണ പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രി ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക അവയവദാനദിനം ആചരിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ, കളക്ടർ ജി. പ്രിയങ്ക, കൗൺസിലർ പദ്മജ എസ്. മേനോൻ, എച്ച്.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഒന്നര വർഷത്തിനിടയിൽ നടന്ന അവയവദാനങ്ങളിലെ ദാതാക്കളെയും സ്വീകർത്താക്കളെയും ആദരിച്ചു. രാജ്യത്തെ ജനറൽ ആശുപത്രി തലത്തിൽ ആദ്യമായി വൃക്കമാറ്റിവയ്ക്കൽ നടത്തിയ ആശുപത്രിയാണ് എറണാകുളം ജനറൽ ആശുപത്രി. നിലവിലുള്ള സ്റ്റാഫ് പാറ്റേൺ പരമാവധി ഉപയോഗിച്ചും സൂപ്പർ സ്‌പെഷ്യലിറ്റി വിഭാഗത്തിൽ സജ്ജമാക്കിയിരിക്കുന്ന അതിനൂതന സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് മുന്നോട്ടുപോകുന്നതെന്ന് സൂപ്രണ്ട് ഡോ. ഷാഹിർഷാ പറഞ്ഞു. അവയവദാന രജിസ്‌ട്രേഷൻ സംവിധാനവും ഒരുക്കിയിരുന്നു.