കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ കോഴ്സുകളിൽ ക്ലാസുകൾ ആരംഭിച്ചു. അമൃത കോളേജ് ഒഫ് നഴ്സിംഗ്, അമൃത സ്കൂൾ ഒഫ് ഫാർമസി, അമൃത സ്കൂൾ ഒഫ് നാനോ സയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ, അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസ് എന്നിവയിൽ പ്രവേശനം നേടിയ ആയിരത്തിലേറെ വിദ്യാർത്ഥികൾക്ക് വരവേൽപ്പൊരുക്കി. സ്വാഗതം 2025 പരിപാടിയിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.

ലുപ്പിൻ ഫാർമസ്യൂട്ടിക്കൽ ഗവേഷണ വികസന വിഭാഗം വൈസ് പ്രസിഡൻ്റ് ഡോ. സജീവ് ചന്ദ്രൻ, ഐ.ഐ.ടി മദ്രാസ് ബയോടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ഗുഹൻ ജയരാമൻ തുടങ്ങിയവർ മുഖ്യാതിഥികളായി.

അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ പി. അജിത്കുമാർ, അസോസിയേറ്റ് പ്രോവോസ്റ്റ് ഡോ. ശാന്തകുമാർ വി. നായർ, അമൃത സ്കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ്‌കുമാർ കെ.പി., അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസ് ചീഫ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ പ്രൊഫ. എം.വി. തമ്പി, അമൃത കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. കെ.ടി. മോളി, അമൃത സ്കൂൾ ഒഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. എം. സബിത എന്നിവർ സംസാരിച്ചു.