കോതമംഗലം: സോന എൽദോസിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഔദ്യോഗിക വാഹനം ചെളിയിൽ താഴ്ന്നു. മന്ത്രി കാറിൽനിന്നിറങ്ങി സോനയുടെ വീട്ടിലേക്ക് പോയശേഷം ഡ്രൈവർ കാർ തിരിച്ചിടുമ്പോഴാണ് ചെളിയിൽ പുതഞ്ഞത്. സ്ഥലത്തുണ്ടായിരുന്നവർ തള്ളി കാർ റോഡിൽ കയറ്റി. തുടർന്ന് മന്ത്രി ഇതേ കാറിൽ തിരിച്ചുപോയി.