* ഒരാഴ്ചക്കുള്ളിൽ കണ്ടെത്തിയത് അഞ്ച് ആനകളുടെ ജഡം
കോതമംഗലം: പൂയംകുട്ടി വനത്തിൽ പീണ്ടിമേട് വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്തായി കൊമ്പന്റെ അഴുകിയ ജഡം കണ്ടെത്തി. വനപാലകർ തുടർനടപടി സ്വീകരിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ഈ മേഖലയിൽ മൂന്നാമത്തെ ആനയുടെ ജഡമാണ് കണ്ടെത്തിയത്. രണ്ടെണ്ണം പുഴയിലാണ് അടിഞ്ഞത്. മലവെള്ളപ്പാച്ചിലിൽ പെട്ടതാകുമെന്നാണ് കരുതുന്നത്. ഇടമലയാർ വനമേഖലയിലും സമാനരീതിയിൽ രണ്ട് ആനകൾ ചെരിഞ്ഞിരുന്നു.