u
മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം . കെ.പി സി സി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: തിരഞ്ഞെടുപ്പിൽ വ്യാപകമായി വോട്ടർ തിരിമറി നടത്തിയ ഇലക്ഷൻ കമ്മീഷന്റെ നടപടികൾ തെളിവുസഹിതം വെളിച്ചത്തു കൊണ്ടുവന്ന പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയെ അറസ്റ്റു ചെയ്ത സർക്കാരിന്റെ പകപോക്കൽ നടപടിൾക്കെതിരെ മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കെ.പി സി സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ. ഹരി അദ്ധ്യക്ഷനായി. പള്ളിത്താഴത്ത് സമാപന സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി റീസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ സി.ആർ. ദിലീപ്കുമാർ, പോൾ ചാമക്കാല, എൻ.ആർ. ജയകുമാർ എന്നിവർ സംസാരിച്ചു.