നിരവധി ഓഫറുകളും ഓണ സമ്മാനങ്ങളും
കൊച്ചി: മൈജി ഫ്യൂച്ചറിന്റെ പുതിയ ഷോറൂം മൂവാറ്റുപുഴയിൽ 16 മുതൽ പ്രവർത്തനം ആരംഭിക്കും. മൂവാറ്റുപുഴ, മാർക്കറ്റിന് സമീപം വൺവേ ജംഗ്ഷനിൽ ചെറുകപ്പിള്ളിയിൽ അവന്യൂവിലാണ് മൂവാറ്റുപുഴ മൈജി ഷോറൂം. നിലവിലുള്ള ഷോറൂമിന് പുറമെയാണിത്.
ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ് ഓണം ഓഫറിന്റെ ഭാഗമായുള്ള 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിക്കും.
ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക് ) വിദേശ യാത്ര, ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ, നറുക്കെടുപ്പില്ലാതെ സ്‌ക്രാച്ച് ആൻഡ് വിൻ കാർഡുകളിലൂടെ ഉത്പ്പന്നവിലയുടെ 100 ശതമാനം വരെ ഡിസ്‌കൗണ്ട് അല്ലെങ്കിൽ ടി.വി, ഫ്രിഡ്ജ്, ഏസി, വാഷിംഗ് മെഷീൻ തുടങ്ങിയ സമ്മാനങ്ങൾ എന്നിവയാണ് മൈജിയുടെ ഓണ സമ്മാനം.