തൃപ്പൂണിത്തുറ: ചിന്മയ മിഷൻ, ചിന്മയ വിദ്യാലയം, ചിന്മയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗീത സത്സംഗവും രാമായണ മാസാഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെയും സംഘടിപ്പിക്കുന്നു.
14, 15 തീയതികളിൽ വൈകിട്ട് 5.30 മുതൽ 7.30 വരെ ചിന്മയ കോളേജ് ഓഡിറ്റോറിയത്തിൽ സ്വാമി അഭയാനന്ദജി നേതൃത്വം നൽകുന്ന ഗീത സത്സംഗം നടക്കും.
16 ന് വൈകിട്ട് 5.30 മുതൽ 8.00 വരെ ചിന്മയ കോളേജ് ഓഡിറ്റോറിയത്തിൽ രാമായണമാസാഘോഷ സമാപന പരിപാടി നടക്കും. സ്കൂൾ വിദ്യാർത്ഥികളുടെ സമ്പൂർണ രാമായണം പാരായണം, പ്രചോദനാത്മക പ്രസംഗങ്ങൾ, ഭജനങ്ങൾ തുടങ്ങിയവ നടക്കും. വിവരങ്ങൾക്ക്: 9746420632