bjp
ഒ.ജി. തങ്കപ്പൻ അനുസ്മരണത്തിൽ മേഖലാ വൈസ് പ്രസിഡന്റ് എൻ.പി.ശങ്കരൻ കുട്ടി സംസാരിക്കുന്നു

കളമശേരി: ബി.ജെ.പി മുൻ സംസ്ഥാന സംഘടനാ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന ഒ.ജി. തങ്കപ്പന്റെ 17-ാമത് അനുസ്മരണചടങ്ങിൽ മേഖലാ വൈസ് പ്രസിഡന്റ് എൻ.പി. ശങ്കരൻകുട്ടി ശ്രദ്ധാഞ്ജലിസന്ദേശം നൽകി. കളമശേരി പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. അനിരുദ്ധൻ, മണ്ഡലം ജനറൽ സെക്രട്ടറി പി.പി. സുന്ദരൻ, മണ്ഡലം വൈസ് പ്രസിഡന്റ് പി.ടി. ഷാജി, ഏരിയാ ജനറൽ സെക്രട്ടറി എസ്. ശശികുമാർ, വാർഡ് കൗൺസിലർ കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് വി.വി. പ്രകാശൻ അദ്ധ്യക്ഷനായി. നേതാക്കളായ വി.എൻ. വാസുദേവൻ, എം.എ. സുരേഷ്, ടി.പി. രാമദാസ്,

കെ. ശിവദാസ് എന്നിവർ നേതൃത്വം നൽകി.