നെട്ടൂർ: മാടവന ശ്രീശരവണ സേവാസംഘം വാർഷിക പൊതുയോഗം മട്ടമ്മൽ കമലാക്ഷൻ വൈദ്യരുടെ ഭവനത്തിൽ ടി.വി. വിജയൻ തുണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. 100 വയസ് പിന്നിട്ട കമലാക്ഷൻ വൈദ്യരേയും പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു. ഡോ. സുധീർ ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. പുത്രസാഗരൻ, സജിൻ, സജിത്ത് കുന്നേപ്പറമ്പിൽ എന്നിവർ സംസാരിച്ചു.