തൃപ്പൂണിത്തുറ: പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ചെമ്പോല മേഞ്ഞു നവീകരിച്ച ചുറ്റമ്പലം സമർപ്പണവും അഷ്ടബന്ധകലശവും ഭാഗവത സപ്‌താഹയജ്ഞവും ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 9ന് ക്ഷേത്രാലയ സമർപ്പണം. 16ന് രാവിലെ 8.30ന് നവീകരിച്ച ശ്രീകോവിലിൽ താഴികക്കുടം അഭിഷേകം. അഷ്ട‌ബന്ധകലശത്തിന്റെ ചടങ്ങുകളും ഇന്ന് തുടങ്ങും. വൈകിട്ട് ആചാര്യവരണം, മുളയിടൽ, പ്രാസാദശുദ്ധി, 16ന് വൈകിട്ട് ചതുഃശുദ്ധി, ധാര, പഞ്ചഗവ്യാഭിഷേകം, 17ന് വൈകിട്ടു പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, 18ന് വൈകി ട്ട് ശാന്തിഹോമം, അദ്ഭുത ശാന്തിഹോമം തുടങ്ങിയവ നടക്കും. 19ന് വൈകിട്ട് തത്വഹോമം, കുംഭേശകർക്കരി കലശപൂജ, 20ന് പുലർച്ചെ ഒന്നിനു പരികലശം അഭിഷേകം, 3ന് അഷ്ടബന്ധ ലേപനം, ബ്രഹ്മ‌കലശാഭിഷേകം, 10ന് സമർപ്പണ സദസ്, തുടർന്നു പ്രസാദഊട്ട്, 6.30ന് പഞ്ചാരിമേളം തുടങ്ങിയവ നടക്കും.