കൊച്ചി: സെന്റ് തെരേസാസ് കോളേജും ടെക്ബൈഹാർട്ടും സംയുക്തമായി നടത്തിയ പ്ലേസ്‌മെന്റ് ഡ്രൈവ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അനു ജോസഫ് അദ്ധ്യക്ഷയായി. സിസ്റ്റർ ടെസ, സിസ്റ്റർ ഫ്രാൻസിസ് ആൻ, ശ്രീനാഥ് ഗോപിനാഥ്, സിസ്റ്റർ സുചിത എന്നിവർ പങ്കെടുത്തു. വീണ ആന്റണി, ടെക് ബൈഹാർട്ട് ജനറൽ മാനേജർ ജി.ഡി. ബിനിൽ എന്നിവർ സംസാരിച്ചു.