കളമശേരി: കളമശേരി നഗരസഭയിലെ എസ്.സി വിഭാഗങ്ങൾക്കുള്ള മഹാത്മാ അയ്യങ്കാളി സ്മാരക ഷോപ്പിംഗ് കോംപ്ലക്സിൽ ഒഴിവുള്ള 10 കടമുറികൾ നറുക്കെടുപ്പിലൂടെ നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. അംഗീകരിച്ച മാനദണ്ഡങ്ങളോടു കൂടിയതും കുറഞ്ഞത് 3 വർഷം നഗരസഭ നിവാസികളുമായ എസ്.സി വിഭാഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നറുക്കെടുപ്പ് നിബന്ധനകൾ നഗരസഭ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷയും,അനുബന്ധ രേഖകളും സെപ്തംബർ 30ന് മുമ്പായി ഓഫീസിൽ ഹാജരാക്കണം.