കൊച്ചി: ഭാരതമാതാവിന് ജയ് വിളിച്ചും ദേശഭക്തിഗാനങ്ങൾ ആലപിച്ചും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനുപേർ ബി.ജെ.പി സിറ്റി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്വാഭിമാന ത്രിവർണ പതാകയാത്രയിൽ അണിനിരന്നു. ഫോർട്ടുകൊച്ചി അമരാവതിയിൽ ആരംഭിച്ച് മട്ടാഞ്ചേരി ആനവാതിലിൽ യാത്ര സമാപിച്ചു.

രാജ്യസഭാംഗവും ബി.ജെ.പി ഗോവ മുൻസംസ്ഥാന പ്രസിഡന്റുമായ
സദാനന്ദഷേട്ട് താനേവാഡ യാത്ര ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു അദ്ധ്യക്ഷനായി. ജില്ലാ പ്രഭാരി അഡ്വ.ബി. രാധാകൃഷ്ണ മേനോൻ, സംസ്ഥാന വക്താക്കളായ അഡ്വ. ടി.പി. സിന്ധുമോൾ, അഡ്വ. പി.ആർ. ശിവശങ്കരൻ, വ്യാപാരിസെൽ സംസ്ഥാന കൺവീനർ പി.വി. അതികായൻ, നേതാക്കളായ രഘുറാം ജെ. പൈ, എൻ.എസ്. സുമേഷ്, സി. നന്ദകുമാർ, രാജേഷ് കെ.എസ്, വി.കെ. സുദേവൻ, സ്മിത മേനോൻ, കൗൺസിലർ പദ്മജ എസ്. മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.