കാലടി: വോട്ട് മോഷണത്തിനെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യമറിയിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി പോസ്റ്റ് ഓഫീസിൽ നിന്ന് കേന്ദ്ര ഇലക്ഷൻ കമ്മീഷന് കത്തുകളയച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോജോ ജോൺ നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി ബിനോയി കൂരൻ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ, മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലേഖ വത്സൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ആൽബിൻ കാക്കശേരി എന്നിവർ സംസാരിച്ചു.