ph
സി.പി.ഐ, കിസാൻസഭ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞൂർ പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ മുൻ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കാലടി: സി.പി.ഐ , കിസാൻ സഭ കാഞ്ഞൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞൂർ പഞ്ചായത്തിന് മുന്നിൽ നടത്തിയ ധർണ മുൻ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. കർഷകർക്കുള്ള സബ്സിഡി തുക ഉടൻ വിതരണം ചെയ്യുക, ജൽ ജീവൻ പദ്ധതി പ്രകാരം പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുക, കാനകൾ ശുചീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.പി.ഐ ലോക്കൽ സെക്രട്ടറി സി. വി .ജോസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി വി .മുഹമ്മദ്, ഷിഹാബ് പറേലി, ടി.ആർ. സലി, ബൈജു കാച്ചപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.