അങ്കമാലി: അങ്കമാലി നഗരസഭയിൽ കൗൺസിലറായി കാൽ നൂറ്റാണ്ട് പിന്നിടുന്ന റീത്താപോളിനെ അനുമോദിച്ചു. മഹിളാ കോൺഗ്രസ് അങ്കമാലി, കാലടി ബ്ലോക്ക് കമ്മിറ്റികളുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ റോജി എം. ജോൺ എം.എൽ.എ മികച്ച പൊതുപ്രവർത്തകയ്ക്കുള്ള ലിസി ടീച്ചർ സ്മാരക അവാർഡ് റീത്താപോളിന് സമ്മാനിച്ചു. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു ക്യഷ്ണ പൊന്നാടയണിയിച്ചു. എം.പി.സി ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിനി മനോജ്, സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട മേരി വർഗീസ്, മുതിർന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരായ കൊച്ചുത്രേസ്യ തങ്കച്ചൻ, അൽഫോൻസ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. മഹിളാ കോൺഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അദ്ധ്യക്ഷയായി. മുൻ എം.എൽ.എ പി.ജെ. ജോയി, സുനില സിബി, ബിജി സാജു, മാത്യു തോമസ്, ടി.എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.