ph
കാലടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കാലടി: കാലടി പഞ്ചായത്ത് വിതരണം ചെയ്ത സ്കൂട്ടറുകൾ സ്വന്തക്കാർക്ക് വീതിച്ചുനൽകിയ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ രാജി വയ്ക്കുക, സ്കൂട്ടർ വിതരണം വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ കാലടി മേഖലാ കമ്മിറ്റി ബഹുജന മാർച്ചും ധർണയും സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധം ഡി.വൈ.എഫ് .ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സി.വി. സജേഷ് അദ്ധ്യക്ഷനായി. എം.എസ്. സ്റ്റാലിൻ, എം.ടി. വർഗീസ്, സിജൊ ചൊവ്വരാൻ, ഷിൻ മാത്യു, അഡ്വ. എം.വി. പ്രദീപ് , എം .എൽ. ചുമ്മാർ, വി.എം. സിദ്ദീഖ് എന്നിവർ സംസാരിച്ചു.