കളമശേരി: ഔഷധസസ്യ പരിപാലനവും മട്ടുപ്പാവ് കൃഷിയും വിഷയമാക്കി കളമശേരി അനുഗ്രഹമിത്ര സൊസൈറ്റിയുടെയും വി.ബി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ കർഷകസെമിനാർ നടത്തും. രാവിലെ 9.30ന് കളമശേരി വിദ്യാഭാരതി കോളേജ് ഓഡിറ്റോറിയത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ആർ. വീണാദേവി ഉദ്ഘാടനം ചെയ്യും. എൻ.എ. മുഹമ്മദ് കുട്ടി അദ്ധ്യക്ഷനാകും. പ്രൊഫ. ഡോ. എൻ. മിനിരാജ്, റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഫിലിപ് ജി.ടി കാനാട്ട് എന്നിവർ ക്ലാസെടുക്കും. കൃഷി ഓഫീസർ അഞ്ജു മറിയം എബ്രഹാം സംസാരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഔഷധ സസ്യങ്ങളും മട്ടുപ്പാവ് കൃഷി വിത്തുകളും ഔഷധക്കഞ്ഞിയും സൗജന്യമായി നൽകും.