കൊച്ചി: അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (ഇസ്കോൺ) കൊച്ചി ശാഖയുടെ ആഭിമുഖ്യത്തിൽ നാളെ 3മുതൽ രാത്രി 9വരെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുമെന്ന് മാനേജർ ഗോപാൽ ഗൗര ഗുരുദാസ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൃന്ദാവന ഗോപാലവിഗ്രഹത്തിന്റെ മഹാഭിഷേകവും വിയജ മുകുന്ദദാസ ബ്രഹ്മചാരി നടത്തുന്ന പ്രഭാഷണവുമാണ് പ്രധാന പരിപാടികൾ. രാജാജി റോഡിലെ ഗംഗോത്രി കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങ് കൊച്ചി മെട്രോ റെയിൽ എം.ഡി. ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. എസ്.എഫ്.എസ് ഹോംസ് എം.ഡി ലവകൃഷ്ണൻ വിശിഷ്ടാതിഥിയാകും.