കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ഗജഉ‌ൗട്ട് എന്നിവ ഇന്ന് നടക്കും. ക്ഷേത്രംതന്ത്രിമാരായ പുലിയന്നൂർ ആര്യൻ നമ്പൂതിരിപ്പാട്, ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, ചേന്നാസ് ഗിരീഷൻ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 5ന് ഗണപതിഹോമം തുടങ്ങും. എട്ടിനാരംഭിക്കുന്ന ഗജപൂജയിൽ എറണാകുളം ശിവകുമാർ ഉൾപ്പെടെ എഴ് കൊമ്പൻമാർ പങ്കെടുക്കും. രാവിലെ 9ന് നടക്കുന്ന ഗജഉ‌ൗട്ടിൽ ഭക്തജനങ്ങൾക്ക് ആനകളെ ഊട്ടാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.