school
പേഴയ്ക്കാപ്പിള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: തിരുമുറ്റം ചാരിറ്റബിൾ ട്രസ്റ്റും അൽ അസ്ഹർ മെഡിക്കൽ കോളേജും സ്കൂൾ പി.ടി.എയും സംയുക്തമായി പേഴയ്ക്കാപ്പിള്ളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മെഗാ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം അദ്ധ്യക്ഷയായി. അൽ അസ്ഹർ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ജി.ഐ. സന്ധ്യ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നെജി ഷാനവാസ്, പി.ടി.എ പ്രസിഡന്റ് ഹസീന ആസിഫ്, പ്രിൻസിപ്പൽ ടി.ബി. സന്തോഷ് , ഹെഡ്മിസ്ട്രസ് എ. സഫീന, നാസർ ഹമീദ്, കബീർ മൂലയിൽ, അനസ് കാനാപറമ്പിൽ, വി.എസ്. ഷിയാസ്, നൗഷാദ് മൂലയിൽ തുടങ്ങിയവർ സംസാരിച്ചു.