മൂവാറ്റുപുഴ: സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റായിരുന്ന ബാവു മലപ്പാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ് ഖാൻ ഉദ്ഘാടനം ചെയ്തു. പേഴയ്ക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് ഷുക്കൂർ കുന്നപ്പിള്ളി അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ നെജി ഷാനവാസ് അവാർഡ് ദാനം നടത്തി. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും തഞ്ചാവൂർ ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയിൽ സിവിൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് ലഭിച്ച കെ.എൻ. അനൂപിനെയും എം.ജി. യൂണിവേഴ്സിറ്റി ബി.എസ്‌സി ഇലക്ട്രോണിക്സിൽ രണ്ടാം റാങ്ക് നേടിയ ഫിദ റാബിയയെയും ആദരിച്ചു. യൂണിറ്റ് സെക്രട്ടറി പി.എസ്. ഗോപകുമാർ, പഞ്ചായത്ത് മെമ്പർ എം.എ. നൗഷാദ് ജബ്ബാർ പായിപ്ര, ഷൈല നൗഷാദ്, സഫിയ സാലിഹ്, ബഷീർ ചോട്ടു ഭാഗത്ത്, അൻഷാജ് തേനാലി, സി.പി. റഫീക്ക് എന്നിവർ സംസാരിച്ചു.