വൈപ്പിൻ: പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ എം.എൽ.എയുടെ ആസ്തി വികസനത്തിൽ നിന്ന് നിർമ്മിച്ചു നൽകിയ ഏഴ് സ്മാർട്ട് ക്ലാസ് മുറികളും ശുചിമുറി സമുച്ചയവും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. കോട്ടപ്പുറം രൂപത കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസി ജനറൽ മാനേജർ ഫാ. സിബിൻ കല്ലറക്കൽ, മാനേജർ ഫാ. ആന്റണി കുരിശിങ്കൽ, പ്രധാനാദ്ധ്യാപകൻ സേവ്യർ പുതുശേരി, പി.ടി.എ പ്രസിഡന്റ് ബിനു കുരിശിങ്കൽ, അദ്ധ്യാപക പ്രതിനിധി കെ.ജെ.ഷൈൻ, സേവി താന്നിപ്പിള്ളി, എ.ജെ. സീന, ടി.എസ്. നവനീത് എന്നിവർ സംസാരിച്ചു.