കളമശേരി: വ്യാപാരി വ്യവസായി ഏകോപനസമിതി കളമശേരി നിയോജകമണ്ഡലം സമിതി സ്വാതന്ത്ര്യദിനം പ്രമാണിച്ച് തിരംഗ് യാത്ര നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷാജഹാൻ അബ്ദുൾ ഖാദർ, വനിതാവിംഗ് പ്രസിഡന്റ് ബിന്ദു മനോഹരൻ, ലീനാ റാഫേൽ, സുബൈദാ നൂർദ്ദീൻ, കെ.സി. മുരളി, അബ്ദുൾ ഷിഹാർ വിപിൻ ജോസഫ്, കെ.കെ. നാസർ, ബിന്ദു തോമസ്, ടി. ആർ ജേക്കബ്, രമേഷ്‌കുമാർ എന്നിവർ സംസാരിച്ചു.