മൂവാറ്റുപുഴ: സമഗ്രശിക്ഷ കേരള മൂവാറ്റുപുഴ ബി.ആർ.സിയിൽ ഒഴിവുള്ള ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും. യോഗ്യതയുള്ളവർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പും വയസ് തെളിയിക്കുന്ന രേഖയും സഹിതം ഈ മാസം 18ന് വൈകിട്ട് 5ന് മുൻപ് അപേക്ഷ സമർപ്പിക്കണം 19ന് രാവിലെ 10.30ന് മൂവാറ്റുപുഴ ബി.ആർ.സി ഹാളിൽ ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ ബി.ആർ.സി ഓഫീസുമായി ബന്ധപ്പെടുക .