പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജ് ഒന്നാംവർഷ ബി.ടെക് പ്രവേശനോത്സവം 'ആരംഭ് 2025" കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ. ഡോ. പി.എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എച്ച്.എൻ.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ അദ്ധ്യക്ഷനായി. സഭാ സെക്രട്ടറി കെ.എസ്. ബാലസുബ്രഹ്മണ്യം,കോളേജ് മാനേജർ കെ.എസ്. സന്തോഷ് കുമാർ, പ്രിൻസിപ്പൽ ഡോ. പി. ആത്മാറാം, ഡോ. രേഖ ദേവദാസ്, ടി.ബി. ബിൻറോയ്, സി.എൽ. അനൂജ, കെ.ആർ. രേഷ്മ എന്നിവർ സംസാരിച്ചു. മോട്ടിവേഷണൽ ട്രെയിനർ എൻ.എസ്. സന്തോഷ് ബാബു ക്ലാസെടുത്തു.