കളമശേരി: ഏലൂർ ഗവ. എൽ. പി. സ്കൂളിൽ മാസത്തിലൊരു ദിവസം ബിരിയാണി പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കമായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി വിളമ്പിയതോടെ കുട്ടികൾ ഹാപ്പിയായി. സ്കൂൾ നിർദ്ദേശിക്കുന്ന ഒരു ദിവസമാണ് ബിരിയാണി വിതരണം ചെയ്യുന്നത്. നഗരസഭ ചെയർപേഴ്സൺ എ.ഡി. സുജിലിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഒത്തുചേർന്ന് 148 വിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണി വിളമ്പി. നഗരസഭാ സ്പോൺസർമാരെ കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാന അദ്ധ്യാപകൻ സിബി കെ. അഗസ്റ്റിൻ, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.