പള്ളുരുത്തി: തറേഭാഗം ജോഷി സ്മാരക വായനശാലയുടെ വാർഷികാഘോഷവും സ്വാതന്ത്ര്യദിനാഘോഷവും ഇന്ന് നടക്കും. രാവിലെ എട്ടിന് പതാക ഉയർത്തൽ, പായസവിതരണം, വൈകിട്ട് കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, രാത്രി കരോക്കെ ഗാനമേള, ആദരവ്. സാംസ്കാരിക സമ്മേളനം സംവിധായകൻ വിനോദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. കൗൺസിലർ സോണി കെ. ഫ്രാൻസിസ് അദ്ധ്യക്ഷനാകും. എഴുത്തുകാരൻ എം.വി. ബെന്നി, വി.കെ. പ്രകാശൻ, താലൂക്ക് ലൈബ്രറി സെക്രട്ടറി സന്തോഷ്‌കുമാർ, എ.കെ. അനൂപ്കുമാർ, ഗ്രന്ഥശാല സെക്രട്ടറി ടി.കെ. ബാലൻ എന്നിവർ സംസാരിക്കും. പ്രസിഡന്റ് കെ.എസ്. സജീവൻ പതാക ഉയർത്തും. ഏഷ്യൻ ബോക്സിംഗിൽ സ്വർണമെഡൽ നേടിയ മാസ്റ്റർ ധനഞ്ജയൻ, സാഹിത്യകാരി മാഗ്ലിൻ ജാക്സൺ, ചിഞ്ചു ജേക്കബ്, കായികതാരം ജോമോൻ തോമസ് എന്നിവരെ ആദരിക്കും. രാത്രി കൊച്ചിൻ ന്യൂവോയ്സിന്റെ കരോക്കെ ഗാനമേള.