ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം ചൂർണിക്കര ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം ജില്ലാ കമ്മിറ്റി അംഗം വി. സലീം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ.എ. അലിയാർ, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് ദിലേഷ്, വാഴക്കുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് അജി ഹക്കീം, ഗ്രാമപഞ്ചായത്ത് അംഗം റംല അലിയാർ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് ഭരണസമിതിയുടെ ദുർഭരണത്തിനും അഴിമതിക്കും ലൈഫ് ഭവന പദ്ധതി അട്ടിമറിക്കുന്നതിനും എതിരെയായിരുന്നു സമരം.