chandy
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനം എറണാകുളത്ത് ചാണ്ടിഉമ്മൻ നിർവഹിക്കുന്നു

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ രൂപീകരിച്ച ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം ജില്ലയിലും പ്രവർത്തനം തുടങ്ങി. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രിക്ക് സമീപം ഹൃദ്രോഗ നിർണായക ക്യാമ്പ് ഹൈബി ഈഡൻ എം.പിയും സൗജന്യ അരിവിതരണം ടി.ജെ. വിനോദ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു.

കൾച്ചറൽ ഫോറം ചെയർമാനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സഞ്ജയ് ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കെ. ബാബു എം.എ.എ., അജയ് തറയിൽ, വീക്ഷണം എം.ഡി. ജയ്സൺ ജോസഫ്, ലൂഡി ലൂയിസ്, ദീപക് ജോയ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി, കൗൺസിലർമാരായ ഹെൻറി ഓസ്റ്റിൻ, മിന വിവേര, സീന ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.