ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക ദിനാഘോഷം 17ന് രാവിലെ ഒമ്പതിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷയാകും. വൈസ് പ്രസിഡന്റ് സ്നേഹ മോഹൻ കർഷക സന്ദേശം നൽകുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം സനിത റഹീം മുഖ്യാതിഥിയാകും. കൃഷി അസി. ഡയറക്ടർ പി. അനിത, കൃഷി ഓഫീസർ ഇൻചാർജ് സാന്ദ്ര മറിയ മാത്യു എന്നിവർ സംസാരിക്കും.