കിഴക്കമ്പലം: അമ്പലമുകൾ ബി.പി.സി.എൽ കമ്പനിയുടെ പരിസര വാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ നേതൃത്വത്തിൽ കമ്പനി അധികൃതരുമായി ചർച്ച നടത്തി. മൈനോരി​റ്റി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.വൈ. ജോസ്, കോലഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.ആർ. അരുൺകുമാർ, പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജീവ്, ബിനു കൃഷ്ണൻ, ജയന്തൻ നമ്പൂതിരി, ഷീന മോഹൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് ശേഷം തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന പ്രസിഡന്റിന് കൈമാറി.