പെരുമ്പാവൂർ: കള്ള് വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കുവാൻ ഷാപ്പുകൾ റേഞ്ച് അടിസ്ഥാനത്തിൽ ലേലം ചെയ്യണമെന്ന് പെരുമ്പാവൂർ റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സുജു ജോണി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഒ.ഡി. അനിൽകുമാർ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൻ.സി. മോഹനൻ, ഏരിയാ സെക്രട്ടറി സി.എം. അബ്ദുൾ കരീം, വി.പി. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഒ.ഡി. അനിൽകുമാർ (പ്രസിഡന്റ്), പി.പി. മോഹൻദാസ്, ടി.കെ. സജീവ് (വൈസ് പ്രസിഡന്റുമാർ), എൻ.എൻ. കുഞ്ഞ് (ജനറൽ സെക്രട്ടറി), എൻ.കെ. സുഗതൻ, എം.ഇ. ദിനേശ് (ജോയിന്റ് സെക്രട്ടറിമാർ), ഒ.കെ. രവി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.