തൃപ്പൂണിത്തുറ: പുരോഗമന കലാസാഹിത്യസംഘം യൂണിറ്റ് വൈസ് പ്രസിഡന്റും നാടക പ്രവർത്തകനുമായ തിലകൻ പൂത്തോട്ടയുടെ 7 നാടകങ്ങളുടെ സമാഹാരം "കഞ്ഞി കുടിച്ചിട്ട് പോകാം" നാളെ പ്രകാശിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രകാശനം നടത്തും. കെ.ആർ. ബൈജു അദ്ധ്യക്ഷനാവും. തുടർന്ന് പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല ഗ്രാമഫോൺ പാട്ടുകൂട്ടത്തിന്റെ ഗാനസന്ധ്യ, തിലകൻ പൂത്തോട്ട രചനയും സംവിധാനവും നിർവഹിച്ച ഏകപത്രനാടകം കഞ്ഞി കുടിച്ചിട്ട് പോകാം എന്നിവ അരങ്ങേറും.