jb

പെരുമ്പാവൂർ: പെരുമ്പാവൂർ ജയ് ഭാരത് കോളജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാഞ്ചിയാർ പഞ്ചായത്തിലെ കോഴിമലയിൽ നവദിന ഗ്രാമീണ പഠന സഹവാസ ക്യാമ്പായ സ്പർശത്തിന് തുടക്കം. കോവിൽ മല രാജാവ് രാമ രാജൻ മന്നൻ ഉദ്ഘാട നം ചെയ്തു. പഞ്ചായത്ത് മെമ്പർ അനന്തൻ അദ്ധ്യക്ഷനായി. ഡി.ആർ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ദീപ്തിരാജ്, പ്രധാനാദ്ധ്യാപകരായ ദേവിക സി.എസ്., അർച്ചന സജിത്ത്, ശാരി ശങ്കർ, ക്യാമ്പ് കോ ഓർഡിനേറ്റർ ജോഫിൻ കെ. റെജി എന്നിവർ സംസാരിച്ചു.