കൂത്താട്ടുകുളം: മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെയും നാലമ്പല തീർത്ഥാടനത്തിന്റെയും സമാപനസമ്മേളനം നാളെ ക്ഷേത്രാങ്കണത്തിൽ നടക്കും. വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും രാമായണം പ്രശ്നോത്തരി ജേതാക്കൾക്കുള്ള സമ്മാനവിതരണവും മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സുധീഷ് പുളിക്കക്കുഴി അദ്ധ്യക്ഷനാകും. സമിതി സെക്രട്ടറി സൂരജ് വണ്ടാനത്ത്, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം കൈലാസ്‌നാഥ്, അസി. ദേവസ്വം കമ്മീഷണർ സി.എസ്. പ്രവീൺകുമാർ, പ്രേമചന്ദ്രൻ തെറ്റാലിൽ തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 6ന് പായസവിതരണം.