ut-uppukavala
തുറവൂർ ഉതുപ്പുകവലയിൽ ഇന്നലെ രാവിലെ ഉണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ നിലയിൽ

അങ്കമാലി: തുറവൂർ ഉതുപ്പുകവലയിൽ ഇന്നലെ രാവിലെ ഉണ്ടായ കനത്ത കാറ്റിൽ മരം കടപുഴകി വീണ് വീട് തകർന്നു. പറമ്പി ചാക്കു എസ്തപ്പാനുവിന്റെ വീടാണ് തകർന്നത്. ഇന്നലെ രാവിലെ 10.30നാണ് മരം വീടിന് മുകളിലേക്ക് മറിഞ്ഞത്. വീടിന് മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കും പൈപ്പ് കണക്ഷനും തകർന്നു. വീടിന്റെ മേൽക്കൂരയ്ക്ക് ഭാഗികമായി കേട് സംഭവിച്ചിട്ടുണ്ട്.