കൊച്ചി: ജില്ലയിലെ 28 പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായി. കൊച്ചി സിറ്റിയിൽ 16 പേർക്കും എറണാകുളം റൂറലിൽ 12 പേർക്കുമാണ് മെ‌ഡൽ. ഔദ്യോഗിക കൃത്യനിർവഹണത്തിലെ മികച്ച സേവനം, സമർപ്പണം, പ്രതിബദ്ധത എന്നിവയാണ് മെഡലിന് അർഹരാക്കിയത്.

കൊച്ചി സിറ്റി: കെ.ജെ.ഫുൾജൻ (എസ്.ഐ, ട്രാഫിക് വെസ്റ്റ്), വി.ശ്യാംകുമാർ (എ.എസ്.ഐ, കൊച്ചി സൈബർ ക്രൈം), പി.ഡി.അജയൻ (എസ്.സി.പി.ഒ, ഭീകരവിരുദ്ധ സ്ക്വാഡ്), കെ.പി.മുഹമ്മദ് ഇസ്ഹാക്ക് (എസ്.സി.പി.ഒ, കളമശേരി), എം.എ. ജോൺ(സി.പി.ഒ, ഫോർട്ട് കൊച്ചി), വി.എ.ഷിബു (സി.പി.ഒ, കളമശേരി), എ.സുരാജ് (എസ്.സി.പി.ഒ, ജില്ലാ പൊലീസ് കമാൻഡ് സെന്റർ), ആർ.പി.ജയകുമാർ (എസ്.ഐ, ജില്ലാ പൊലീസ് കമാൻഡ് സെന്റർ), പി.കെ.ഷിഹാബ് (സി.പി.ഒ, എറണാകുളം സെൻട്രൽ), എൻ.എസ്. സുമേഷ്( സി.പി.ഒ, ഡി.എച്ച്.ക്യു ക്യാമ്പ്), ഉമേഷ് ഉദയൻ(സി.പി.ഒ, പള്ളുരുത്തി), കെ.സി.മഹേഷ്(സി.പി.ഒ, ഫോർട്ട് കൊച്ചി), ബി.സി.ഹേമചന്ദ്ര(വനിതാ എ.എസ്.ഐ, ട്രാഫിക് വെസ്റ്റ് ), സി.പ്രീത(എ.എസ്.ഐ, മരട്), ലിസി മത്തായി (എ.എസ്.ഐ, ഡി.എച്ച്.ക്യു ക്യാമ്പ്).

എറണാകുളം റൂറൽ: വി.എസ്. നവാസ് (ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, എസ്.ബി), പി.എം.ബൈജു (ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, എസ്.ഡി.പി.ഒ), വി.ആർ.സുനിൽ (ഇൻസ്പെക്ടർ, ബിനാനിപുരം), പി.വി.ജോർജ് (എസ്.ഐ, കുറുപ്പുംപടി), വി.എ.അസീസ് (എസ്.ഐ കല്ലൂർക്കാട്), മാഹിൻഷാ അബൂബക്കർ(സി.പി.ഒ, ആലുവ ട്രാഫിക്), വി.ആർ.സുരേഷ്(എ.എസ്.ഐ, ഡി.സി.പി എച്ച്.ക്യു), കെ.വി.അഭിലാഷ് (എ.എസ്.ഐ, കൂത്താട്ടുകുളം),റ്റി.എ.അഫ്‌സൽ(എസ്.സി.പി.ഒ, കുറുപ്പുംപടി), എ.ആർ.ജയൻ(എസ്.സി.പി.ഒ, തടിയിട്ടപ്പറമ്പ്), കെ.എ.നൗഷാദ്(എ.എസ്.ഐ, തടിയിട്ടപ്പറമ്പ്), ബോബി കുര്യാക്കോസ് (എ.എസ്.ഐ, ഡി.സി.പി എച്ച്.ക്യു).