അങ്കമാലി: മൂക്കന്നൂർ കോക്കുന്നിൽ വീടിന് സമീപത്തെ കോഴിക്കൂട്ടിൽ കയറിക്കൂടിയ മലമ്പാമ്പിനെ പിടികൂടി. മൂക്കന്നൂർ പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന ചീനംപിള്ളി ലതയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് മലമ്പാമ്പിനെ കണ്ടത്. 20 കിലോയോളം തൂക്കമുള്ള പാമ്പ് കോഴിയെ വിഴുങ്ങിയ നിലയിലായിരുന്നു. വാർഡ് മെമ്പർ സിനി മാത്തച്ചൻ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പുദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.