njalukkara
ഞാലൂക്കര പലിശ്ശേരി നമ്പ്യാത്ത് പുരുഷോത്തമന്റെ വീട്ടിലേക്ക് മരം മറിഞ്ഞ നിലയിൽ

അങ്കമാലി: കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിൽ മിന്നൽചുഴലിയിൽ വൻകൃഷിനാശം. മരങ്ങളും വൈദ്യുത പോസ്റ്റുകളും മറിഞ്ഞുവീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗതാഗതം തടസപ്പെട്ടു.

ഇന്നലെ രാവിലെ 10 നായിരുന്നു ചുഴലിക്കാറ്റ് വീശിയത്. രണ്ടു മിനിറ്റ് നീണ്ടുനിന്ന ചുഴലിക്കാറ്റിൽ ഓണത്തിനു വിളവെടുക്കേണ്ട ആയിരക്കണക്കിന് വാഴകൾ ഒടിഞ്ഞുവീണു. ജാതി, പ്ലാവ്, മാവ് തുടങ്ങിയവ നശിച്ചു. ക്ഷേത്രങ്ങൾ, കപ്പേളകൾ, വീടുകൾ എന്നിവയുടെ മുകളിലെ ഷീറ്റുകൾ പറന്നുപോയി. പള്ളിയങ്ങാടിയിൽ തോമസിന്റെ 500 വാഴകൾ വീണു. ഓഞ്ഞാടം ഓണോണി സതീഷ് ശിവന്റെ വീടിന്റെ ഷീറ്റ് പറന്നുപോയി.

കാറ്റിൽ ഭീമമായ നഷ്ടം സംഭവിച്ചതായി റോജി എം. ജോൺ എം.എൽ.എ പറഞ്ഞു. കറുകുറ്റി പഞ്ചായത്തിലെ 13,14, 15 വാർഡുകളിലും മൂക്കന്നൂർ എട്ടാം വാർഡിലുമാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.