ആലുവ: വിദേശത്ത് ജോലി വാഗ്ദാനംനൽകി നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ റിമാൻഡിലായ ആലുവ ബാങ്ക് കവലയിൽ മൈഗ്രിറ്റ് ഓവർസീസ് കൺസൾട്ടന്റ് പാർട്ണർ ആലുവ ദേശം പി.വി.എസ് ഫ്ളാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി നിഷ വിജീഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് ആലുവ ഇൻസ്പെക്ടർ വി.എം. കെഴ്സൺ പറഞ്ഞു.
നിരവധി പേരിൽ നിന്ന് 13 കോടിയോളം രൂപ തട്ടിയെടുത്തതായാണ് ആരോപണം. ഇവരുടെ ഭർത്താവിനെയും പൊലീസ് തെരയുന്നുണ്ട്. തട്ടിപ്പിനിരയായവർ പ്രതിഷേധവുമായെത്തിയതോടെ ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. നിഷയ്ക്കൊപ്പം പിടിയിലായ നിയമോപദേശകൻ പാലാ ഭരണങ്ങാനം വേലൻകുന്നേൽ ടോജി തോമസിന് (39) ആലുവ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഓഫീസിലെ കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും പാസ്പോർട്ടുകളും മറ്റും ഒളിപ്പിക്കാൻ സഹായിച്ച പോഞ്ഞാശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വെങ്ങോല ഐനിപ്പറമ്പിൽ സാൻവർ (41)നെയും റിമാൻഡ് ചെയ്തു.