പള്ളുരുത്തി: കേരള സംഗീത നാടക അക്കാഡമിയുടെ കഥാപ്രസംഗ മഹോത്സവം 15 മുതൽ 17 വരെ നടക്കും. മൺമറഞ്ഞ കാഥികരുടെ ഛായാചിത്രങ്ങൾ പ്രദർശന ഹാളിൽ പ്രദർശിപ്പിക്കും. കെടാമംഗലം സദാനന്ദൻ, ഇടക്കൊച്ചി പ്രഭാകരൻ, ടി.പി. എൻ നമ്പൂതിരി, പറവൂർ സുകുമാരൻ ,പറവൂർ ഗോപിനാഥ്, ചേന്ദമംഗലം നടേശൻ, ഞാറക്കൽ തങ്കപ്പൻ, തോപ്പിൽ ബാലൻ എന്നീ കാഥികരുടെ ചിത്രങ്ങൾ ഉണ്ടാകും. ഇടക്കൊച്ചി പ്രഭാകരന്റെ ഛായാചിത്രം വി.കെ.പ്രകാശൻ പ്രകാശനം ചെയ്തു. കെ.എം ധർമ്മൻ ഏറ്റുവാങ്ങി. ഇടക്കൊച്ചി സലിം കുമാർ, വിജയൻ മാവുങ്കൽ, പീറ്റർ ജോസ്, ഗിരിജാവല്ലഭൻ, സുപ്രി അറക്കൽ, ചെല്ലപ്പൻ, എൻ. തങ്കപ്പൻ, പ്രതിഭ അൻസാരി, എം. വി. രമേഷ് ചന്ദ്രൻ, എ.പി. ലെനിൻ, കെ.സി. ധർമ്മൻ എന്നിവർ സംസാരിച്ചു.