കോതമംഗലം: വളർത്തുപൂച്ചയുടെ തല സ്റ്റീൽ വാട്ടർ ബോട്ടിലിൽ കുടുങ്ങിയതിനേ തുടർന്ന് ഫയർ ഫോഴ്‌സ് രക്ഷകരായി.നെല്ലിക്കുഴി ഇരമല്ലൂർ എരമത്തുരുത്തേൽ യാസിർ ഹുസൈന്റെ പൂച്ചയാണ് അപകടത്തിലായത്. കോതമംഗലത്ത് നിന്നെത്തിയ ഫയർഫോഴ്‌സുകാർ ഷിയേഴ്‌സ് ഉപയോഗിച്ച് ബോട്ടിൽ കട്ട് ചെയ്ത് മാറ്റിയാണ് പൂച്ചയെ രക്ഷിച്ചത്.സീനിയർ ഓഫിസർ സിദ്ദിഖ് ഇസ്മായിൽ, കെ.പി. ഷെമീർ, പി.എം. നിസാമുദ്ദീൻ, വി.എച്ച്. അജ്‌നാസ്, എസ്. ഷഹീൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.