കൊച്ചി: പ്രമുഖ ചായ ബ്രാൻഡായ ഈസ്‌റ്റീ മൂന്ന് വർഷത്തിനുള്ളിൽ 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. 1968ൽ എം.ഇ. മീരാൻ സ്ഥാപിച്ച ഗ്രൂപ്പ് മീരാന്റെ ഭാഗമാണ് ഈസ്‌റ്റീ.
2022ൽ ഈസ്റ്റേൺ ഗ്രൂപ്പിൽനിന്ന് സ്വന്തം വിതരണ ശൃംഖലയിലേക്ക് മാറിയതോടെ ഈസ്റ്റീയുടെ വളർച്ച വേഗത്തിലായി. നിലവിലെ 30,000 ചില്ലറവില്പനശാലകളിലെ സാന്നിദ്ധ്യം 15 മാസത്തിനുള്ളിൽ 49,000 വില്പനശാലകളിലേക്ക് ഉയർത്തും.
20 രാജ്യങ്ങളിൽ ലഭിക്കുന്ന ഈസ്‌റ്റീ, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുമെന്ന് ഡയറക്‌ടർ സുബിൻ മീരാൻ പറഞ്ഞു.
ഓണം സ്‌പെഷ്യൽ ചായ
ഓണം പ്രമാണിച്ച് പ്രീമിയം ഈസ്‌റ്റീ പ്രീമിയം സ്‌പെഷ്യൽ പുറത്തിറക്കി. ഡാർജലിംഗ്, അസാം, നീലഗിരി, ഹിമാലയം എന്നിവിടങ്ങളിലെ ഓർഗാനിക്, ഓർത്തഡോക്‌സ് ചായ ഇനങ്ങളും വിപണിയിലെത്തിക്കും. വളർച്ചയുടെ അടുത്തഘട്ടമായി എഫ്.എം.സി.ജി രംഗത്ത് ഏറ്റെടുക്കലുകൾ നടത്തുമെന്ന് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.