അങ്കമാലി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അങ്കമാലി - പാറക്കടവ് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെൻഷൻകാർക്ക് ലഭിക്കേണ്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സബ് ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് കെ.ഐ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി ബ്ലോക്ക് സെക്രട്ടറി പി.വി. പപ്പൻ , ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. വത്സല, പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ് കെ.എ. ഖാദറലി, പി.കെ. വർഗീസ്, ജി. തുളസീധരൻ, ടി.കെ.പത്രോസ് എന്നിവർ പ്രസംഗിച്ചു.