ആലുവ: നാടും നഗരവും വ്യത്യാസമില്ലാതെ രാജ്യത്തിന്റെ 79 -ാം സ്വാതന്ത്ര്യദിനം വിവിധ സംഘടനകൾ വ്യത്യസ്ഥ പരിപാടികളോടെ ആഘോഷിച്ചു.
ആലുവാ താലൂക്ക് ലീഗൽ സർവീസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ആലുവ കോടതി സമുച്ചയത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.എൻ. ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി. കുടുംബ കോടതി ജഡ്ജി വി.ജി. അനുപമ സന്ദേശം നൽകി. മജിസ്ട്രറ്റ് അഞ്ജു ക്ലീറ്റസ്, അഡ്വ. ആർ. വിഷ്ണു, കെ.വി. രാജൻ എന്നിവർ പ്രസംഗിച്ചു.
ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ കെ.പി. വിനോദ് കുമാർ പതാക ഉയർത്തി. പ്രധാനാദ്ധ്യാപിക എം.പി. നടാഷ, സുബൈർ അണ്ടോളിൽ, അനിൽകുമാർ, പി.കെ. ബോബി എന്നിവർ സംസാരിച്ചു. കുട്ടികളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം, ദേശഭക്തിഗാനം, സംഘനൃത്തം എന്നിവ നടന്നു.
കീഴ്മാട് ഗ്രാമോദ്ധാരണ വായനശാലയിൽ പ്രസിഡന്റ് എം.പി. വിശ്വനാഥൻ പതാക ഉയർത്തി. സെക്രട്ടറി വിജയൻ കണ്ണന്താനം സംസാരിച്ചു.
എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിൽ പ്രസിഡന്റ് സി.കെ. ജയൻ പതാക ഉയർത്തി. സെക്രട്ടറി സി.എസ്. അജിതൻ സംസാരിച്ചു.
കേരള സാംസ്കാരിക പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.ടി. സതീഷ് ബാങ്ക് കവലയിൽ പതാക ഉയർത്തി.
എൻ.സി.പി (എസ്) ആലുവ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സംഗമം ദേശീയ സമിതി അംഗം അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനൂബ് നൊച്ചിമ അദ്ധ്യക്ഷനായി. മുരളി പുത്തൻവേലി, ശിവരാജ് കോമ്പാറ, ഹുസൈൻ കുന്നുകര തുടങ്ങിയവർ സംസാരിച്ചു.
കേരള ബ്രാഹ്മണസഭ ആലുവ ഉപസഭയിൽ പ്രസിഡന്റ് കെ.ജി.വി. പതി പതാക ഉയർത്തി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ് ടി.എസ്. രാമചന്ദ്രൻ, യോഗേഷ് അയ്യർ തുടങ്ങിയവർ സംസാരിച്ചു.
കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി കുട്ടമശേരിയിൽ പ്രസിഡന്റ് അബൂബക്കർ ചെന്താര പതാക ഉയർത്തി.
കുട്ടമശേരി തുരുത്തിക്കാട് കോൺഗ്രസ് (ഐ) കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ കുരുവിള തോമസ് പതാക ഉയർത്തി. പി.ബി. ഫൈസൽ ഖാലിദ് അദ്ധ്യക്ഷനായി. സുലൈമാൻ അമ്പലപറമ്പ് സന്ദേശം നൽകി.
കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റികളുടെ ആഘോഷത്തിൽ മുപ്പത്തടത്ത് കോൺഗ്രസ് ജില്ലാ നിർവാഹസമിതി അംഗം വി.കെ. ഷാനവാസ് സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കെ.എസ്. നൻമദാസ്, എം.പി. ജലീൽ എന്നിവർ സംസാരിച്ചു.
എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖയിൽ പ്രസിഡന്റ് വിപിനചന്ദ്രൻ പൊന്നംകുളം പതാക ഉയർത്തി. സെക്രട്ടറി ശശിതുമ്പായിൽ സന്ദേശം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് മഹാദേവൻ സംസാരിച്ചു.