തൃപ്പൂണിത്തുറ: മേക്കര റോട്ടറി കമ്മ്യൂണിറ്റി കോറിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആർ.സി.സി പ്രസിഡന്റ്‌ എം.കെ. സന്തോഷ്‌ ദേശീയ പതാക ഉയർത്തി. ആർ.സി.സി അങ്കണത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ.എൻ. അനിൽകുമാർ, എം.എക്സ്. ഫ്രാൻസിസ്, എം.സി. ഭാസ്കരൻ, ടി. ജയദേവൻ, അനീഷ്, ഷിബു വക്കച്ചൻ, ടി.എം. സജിലാൽ എന്നിവർ പ്രസംഗിച്ചു. ദേശഭക്തി ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു.