അങ്കമാലി: ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനിൽ മോഹന് മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ. ഫയർഫോഴ്‌സിലെ സ്‌കൂബ ഡൈവർ കൂടിയായ അനിൽ മോഹൻ അങ്കമാലി പുളിയനം സ്വദേശിയാണ്. 2025 ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഫയർ സർവീസ് പ്രഖ്യാപിച്ച ഡിസ്‌ക് ആൻഡ് കമന്റേഷൻ സർട്ടിഫിക്കറ്റും സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ച ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരവും ലഭിച്ചിരുന്നു.
തൃശ്ശൂർ, എറണാകുളം ജില്ലയിലെ വിവിധ ജലാശയ അപകടങ്ങളിൽ അഗ്‌നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനത്തിൽ പ്രധാനിയായ അനിൽ ഫോർട്ട് കൊച്ചിയിലെ ഫയർഫോഴ്‌സിന്റെ ജല സുരക്ഷാ വിദഗ്ദ്ധ പരിശീലന കേന്ദ്രത്തിൽ ഡൈവിംഗ് ഇൻസ്ട്രക്ടറാണ്.
ചാലക്കുടി നിലയത്തിലാണ് ജോലി ചെയ്യുന്നു. നേവി ഉദ്യോഗസ്ഥയായ രേഖ രാമകൃഷ്ണനാണ് ഭാര്യ. നീന്തലിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ നാലാം ക്ലാസ് വിദ്യാർത്ഥികളായ ഭഗത് അനിൽ, മണികർണിക അനിൽ എന്നിവരാണ് മക്കൾ.